Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohan Yadav

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ആ​രോ​പ​ണം: ഉജ്ജ​യി​നി​ൽ 168 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും; വി​വാ​ദം ക​ത്തു​ന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഉജ്ജയി​നി​ൽ, മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വും കു​ടും​ബ​വും വ​ൻ​തോ​തി​ൽ ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്ന അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട് പു​റ​ത്ത്. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത്, സ​ർ​ക്കാ​ർ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള മു​ൻ​കൂ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യാ​ണ് ഈ ​ഭൂ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ഈ ​റി​പ്പോ​ർ​ട്ട് ഇ​പ്പോ​ൾ ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 2023 മു​ത​ൽ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ, മ​ക​ന്‍റെ ഭാ​ര്യ, മ​റ്റ് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ടെ പേ​രു​ക​ളി​ലാ​ണ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന 168 ഏ​ക്ക​റോ​ളം ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ വ​രാ​നി​രി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച ഭൂ​മി​യും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​ക്കി​യ​ത്.

വാ​ങ്ങി​ക്കൂ​ട്ടി​യ ഭൂ​മി​യി​ൽ പ​ല​തും ഇ​തി​ന​കം ത​ന്നെ വ​ൻ​കി​ട ഹൗ​സിം​ഗ് പ്രൊ​ജ​ക്ടു​ക​ളാ​ക്കി മാ​റ്റി വ​ലി​യ ലാ​ഭം കൊ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ആ​രം​ഭി​ച്ച​താ​യും വി​മ​ർ​ശ​ന​മു​ണ്ട്. വി​ക​സ​ന​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന ഈ ​വ​ൻ ഭൂ​മി ഇ​ട​പാ​ട് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ​വും ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. ഗു​രു​ത​ര​മാ​യ ഈ ​അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളോ​ട് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വോ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​മോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up